എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നു; അമ്മ അറസ്റ്റിൽ

കട്ടപ്പനയിൽ എട്ടുദിവസം പ്രായമുള്ള കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മ അറസ്റ്റിൽ. കട്ടപ്പന മുരിക്കാടുകുടി സ്വദേശി സന്ധ്യയാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച രാവിലെയാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ കഴുത്തിൽ പാടും മുറിവും കണ്ടതിനെത്തുടർന്ന് പൊലീസ് അസ്വഭാവികമരണത്തിന് കേസെടുത്തിരുന്നു.
ശ്വാസം മുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വ്യക്തമാക്കി. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് സന്ധ്യ കുറ്റം സമ്മതിച്ചത്.
കുഞ്ഞിനെ തുണി ഉപയോഗിച്ച് കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
mother killed 8 day old killed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here