Advertisement

തെലുങ്ക് നടന്‍ വിജയ് ആത്മഹത്യ ചെയ്തു

December 12, 2017
Google News 0 minutes Read
vijay sai

തെലുങ്ക് ഹാസ്യതാരം വിജയ് സായി ആത്മഹത്യ ചെയ്തു. 38വയസ്സായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് വിജയെ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

പ്രഭാതഭക്ഷണം കഴിച്ച ശേഷം മുറിയില്‍ കയറി വാതില്‍ അടച്ച വിജയ് ഉറങ്ങാന്‍ പോയതാകാമെന്നാണ് കുടുംബാംഗങ്ങള്‍ കരുതിയത്. പിന്നീട് വിളിച്ചിട്ട് വാതില്‍ തുറക്കാതായപ്പോള്‍ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് വിജയ് സായിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹബന്ധം തകര്‍ന്നതും സാമ്പത്തിക പ്രശ്നങ്ങളും മൂലം വിജയ് വിഷാദരോഗത്തിന് അടിപ്പെട്ടിരുന്നുവെന്ന് സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here