പുക പരിശോധനയില്‍ തട്ടിപ്പ് വ്യാപകം

കേരളത്തില്‍ പുക പരിശോധനയില്‍ വ്യാപക തട്ടിപ്പെന്ന് പരാതി.ഡീസല്‍ വാഹനങ്ങളുടെ പുക പരിശോധനയ്ക്ക് പുതിയ രീതി നിലവില്‍ വന്നതിന് ശേഷമാണ് ഇത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുക പരിശോധനയ്ക്ക് പുതിയ രീതി നടപ്പിലാക്കിയത്. എന്നാല്‍, പുതിയ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് പല വാഹനപുക പരിശോധനാ കേന്ദ്രങ്ങളിലും തട്ടിപ്പ് നടക്കുന്നതെന്ന് അംഗീകൃത പുക

പരിശോധനകേന്ദ്ര അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.പുക പരിശോധനയ്ക്ക് എത്തുന്ന വാഹന ഉടമകള്‍ക്കും ഇക്കാര്യത്തില്‍ വേണ്ടത്ര അറിവില്ലെന്നത് തട്ടിപ്പുകാര്‍ക്ക് സൗകര്യമാകുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top