Advertisement

‘മാസ്റ്റർപീസ് കൊടുങ്കാറ്റാകും’;ചിരിപ്പിച്ച് സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്

December 15, 2017
Google News 4 minutes Read
santhosh pandit

ഉദയകൃഷ്ണ തിരക്കഥ രചിച്ച് അജയ് വാസുദേവ് സംവിധാനം ചെയ്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘മാസ്റ്റർപീസ’് റിലീസ് ദിവസം ഓഖിയേക്കാൾ ശക്തിയുള്ള കൊടുങ്കാറ്റായി കേരളത്തിൽ ആഞ്ഞടിക്കുമെന്ന് സന്തോഷ് പണ്ഡിറ്റ്.ബ്രഹ്മാണ്ഡ സിനിമകളായ ബാഹുബലിയും പുലിമുരുകനും സൃഷ്ടിച്ച എല്ലാ റെക്കോഡുകളും മാസ്റ്റർപീസിന്റെ വരവോടെ നാമാവശേഷമാകുമെന്നും ഈ സിനിമയിലെ അഭിനേതാവ് കൂടിയായ സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയിരിക്കുന്നു.യുവ താരങ്ങളായ ദുൽഖറിനും നിവിൻ പോളിക്കും കഴിയാത്തത് മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിലൂടെ തനിക്ക് കഴിഞ്ഞെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ മുഴുവൻ പോസ്റ്റ് വായിക്കാം…

മക്കളേ,
കേരളത്തിൽ Dec 21 ന് ഓഖി കൊടുന്കാറ്റിനേക്കാൾ വേഗതയിൽ
,ശക്തയിൽ ഒരുഗ്രൻ കൊടുന്കാറ്റു ആഞ്ഞടിക്കും..’Masterpiece ‘
എന്നാണ് ആ കൊടുന്കാറ്റിന്‌ടെ പേര്…..ആ സിനിമാ റിലീസായാൽ
‘പുലി മുരുകൻ’ ,’ബാഹുബലി 2′ അടക്കം എല്ലാ സിനിമകളുടേയും
ഇന്നോളും ഉണ്ടാക്കിയെടുത്ത Records എല്ലാം Simple
ആയി തകരും….നോക്കിക്കോ….Record കളുടെ നെറുകയിൽ ഇനി
ഒരു പേരു മാത്രമേ കാണൂ….അതു Masterpiece ന്‌ടേതാകും…..ട്ടോ….

‘പുലി മുരുകൻ’ എന്ന മെഗാഹിറ്റിനു ശേഷം ഉദയ്കൃഷ്ണ സാർ
തിരക്കഥ രചിച്ച, ‘ രാജാധി രാജ’ എന്ന super hit നൂ ശേഷം അജയ് വാസുദേവ്
സാർ സംവിധാനം ചെയ്ത സിനിമയാണ്…’Masterpiece ‘…..
വിനോദ് സാർ camera….പൂനം ജീ, വരലഷ്മി ജീ എന്നിവരാണ് നായികമാർ…
കൂടെ മ്മൂക്കയോടൊപ്പം ഞാനും…എന്‌ടെ സമകാലിക New Generation
നടന്മാരായ നിവീൻ പോളിക്കും, ദുൽഖറിനു പൊലും ഇതുവരെ
മമ്മൂക്കയോടൊപ്പം ഒരു role ചെയ്യുവാനുള്ള ഭാഗൃം കീട്ടിയിട്ടില്ല…
അതു കൊണ്ടു തന്നെ ഞാൻ happy ആണ്…

മറ്റു സിനിമാക്കാർക്കെല്ലാം free ആയിട്ടൊരു ഉപദേശം തരാം….
വെറുതേ ‘ Masterpiece ‘ ന്‌ടെ കൂടെ നിങ്ങളുടെ സിനിമയൊന്നും
റിലീസു ചെയ്യുവാനുള്ള സാഹസം കാണിക്കരുത്….
ആ അഗ്‌നിയിൽ നിങ്ങളുടെ സിനിമയൊക്കെ ദഹിച്ചു പോകും…
പിന്നെ കരഞ്ഞിട്ടു കാരൃമില്ല….

ബാക്കിയെല്ലാം ഈ സിനിമ റിലീസായതീനു ശേഷം നമ്മുക്കു പറയാം…

(വാൽ കഷ്ണം: ഞാനീ ചിത്രത്തിൽ അഭിനയിച്ചതു കൊണ്ടല്ല,
മറിച്ച് ഈ സിനിമയുടെ ഒന്നോൊന്നര േൃമiler കണ്ടതു കൊണ്ടാണ്
ഇതൊരു മെഗാ ഹിറ്റാകും എന്നു ഞാൻ പ്രവചിച്ചത്…)

Pl comment by Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ…)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here