നിലമെച്ചപ്പെടുത്തി കോണ്‍ഗ്രസ്

എഴുപത്തിയഞ്ചോളം സീറ്റുകളിലാണ് വിജയം നേടാന്‍ സാധിച്ചതെങ്കിലും കോണ്‍ഗ്രസിന്റേത് മെച്ചപ്പെട്ട ലീഡ്. 150സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ വിശ്വാസത്തിന് വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസിന്റെ ഈ ലീഡ്. ഒരു ഘട്ടത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഫോട്ടോഫിനിഷിലേക്ക് നീങ്ങിയെങ്കിലും പിന്നീട് കൃത്യമായ ലീഡ് നില ബിജെപി നേടുന്നതാണ് കണ്ടത്.
സൗരാഷ്ട്ര കച്ച് മേഖലയിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയത്. ഇവിടെ 16സീറ്റില്‍ നിന്ന് 31സീറ്റിലേക്കാണ് ഉയര്‍ന്നത്. ബിജെപിയുടേയത് 32ല്‍ നിന്ന് 22ലേക്ക് കുറയുകയും ചെയ്തു. കാര്‍ഷിക മേഖലയിലും വിജയം കോണ്‍ഗ്രസിനോടൊപ്പമാണ്. മധ്യ ഗുജറാത്തില്‍ കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെ സീറ്റുകള്‍ നിലനിര്‍ത്താനായില്ലെന്നതും ശ്രദ്ധേയമാണ്. 22ല്‍ നിന്ന് 18ലേക്കാണ് സീറ്റ് കുറഞ്ഞത്. ഇവിടെ ബിജെപിയ്ക്ക് 42സീറ്റുകള്‍ നേടാനായി. കഴിഞ്ഞ തവണ ഇത് 39ആയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here