Advertisement

പൂന്തുറ സന്ദര്‍ശനം വൈകിട്ട് നാലരയോടെ

December 19, 2017
Google News 1 minute Read
modi

ഓഖി ദുരിതബാധിതരെ കാണാന്‍ എത്തുന്ന പ്രധാനമന്ത്രി മോഡി വൈകിട്ട് നാലരയോടെ പൂന്തുറയിലെത്തും. ലക്ഷദ്വീപില്‍ നിന്ന് ഉച്ചയ്ക്ക് 1.50നാണ് തിരുവനന്തപുരത്തെത്തുക. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്ക് പോകുന്ന മോഡി നാലരയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. അതിന് ശേഷമാണ് പൂന്തുറ സന്ദര്‍ശനം. സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്ക്കൂളിലാണ് മുഖ്യമന്ത്രി ദുരന്ത ബാധിതരെ കാണുക. പത്ത് മിനുട്ടാണ് മോഡി ഇവിടെ സന്ദര്‍ശനം നടത്തുക എന്നാണ് ലഭിക്കുന്ന വിവരം. വൈകിട്ട് അഞ്ചേമുക്കാലിന് തൈക്കാട് ഗവണ്‍മെന്റ് ഗെസ്റ്റ് ഹൗസില്‍ നടക്കുന്ന അവലോകന യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here