ഗുജറാത്തിൽ വോട്ടിങ് മെഷീനുമായി പോയ ട്രക്ക് മറിഞ്ഞു

ഗുജറാത്തിൽ വിവിപാറ്റ് വോട്ടിങ് മെഷീനുകളുമായി പോയ ട്രക്ക് അപകടത്തിൽപെട്ടു. നൂറ് മെഷീനുകളും വിവിപാറ്റ് റെസീപ്റ്റും ട്രക്കിലുണ്ടായിരുന്നു. സംഭവം അട്ടിമറിയാണെന്നാരോപിച്ച് പട്ടേൽ സമുദായ നേതാവ് ഹർദിക് പട്ടേൽ രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം വേണമെന്നും ഹർദിക് ആവശ്യപ്പെട്ടു.
എന്നാൽ അടുത്തിടെ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച മെഷീനുകളല്ല ട്രക്കിലുണ്ടായിരുന്നതെന്നും ബറൂച്ച് ജില്ലയിൽ ഡിസംബർ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പിൽ മുൻകരുതലായി കൊണ്ടുവന്ന മെഷീനുകളാണ് അവയെന്നും ബുറൂച്ച് ജില്ലാ കളക്ടർ സന്ദീപ് സഗലെ വ്യക്തമാക്കി. മെഷീനുകൾ കേടായാൽ മാറ്റി നൽകാനായാണ് ഇവ കൊണ്ടുവന്നത്. ജംബുസാറിൽ നിന്ന് ബറൂച്ചിലെ സംഭരണകേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ട്രക്ക് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മൂന്ന് ട്രക്ക് ജീവനക്കാർക്ക് പരിക്കേറ്റുണ്ടെന്നും വരണാധികാരികൂടിയായ കളക്ടർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here