ഇതാണ് ഫഹദിന്റെ ക്രിസ്തുമസ് സമ്മാനം

carbon trailer

ഫഹദ് ഫാസിൽ മംത മോഹൻദാസ് എന്നിവർ ഒന്നിക്കുന്ന കാർബൺ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന ചിത്രമാണ് കാർബൺ.

റയീസ്, ഹാരി മെറ്റ് സജാൽ എന്നീ സിനിമകൾക്ക് ശേഷം ബോളിവുഡ് ഛായാഗ്രാഹകൻ കെ യു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വേണു തന്നെയാണ് സിനിമയുടെ രചന. ബോളിവുഡിലെ വിഖ്യാത സംവിധായകനും സംഗീത സംവിധായകനുമായ വിശാൽ ഭരദ്വാജ് ആണ് കാർബണിന് വേണ്ടി ഈണമൊരുക്കുന്നത്.

മംമ്താ മോഹൻദാസ്, ദിലീഷ് പോത്തൻ, സൗബിൻ ഷാഹിർ, നെടുമുടി വേണു, വിജയരാഘവൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

carbon trailer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top