ദില്ലി മെട്രോ മജന്ത ലൈൻ ഉദ്ഘാടനത്തിന് കെജ്രിവാൾ ഇല്ല; പകരം ആദിത്യനാഥ്
ദില്ലി മെട്രോയുടെ മജന്ത ലൈൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കിയ ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഫ് ളാഗ് ഓഫ് ചെയ്യുന്നത്.
മെട്രോ ഉദ്ഘാടനത്തിൽ നിന്നും ഇതാദ്യമായല്ല അരവിന്ദ് കെജ്രിവാളിനെ ഒഴിവാക്കുന്നത്. 2015ൽ വയലറ്റ് ലൈന്റെ നീളം വർധിപ്പിച്ച് ഹരിയാനയിലെ ഫരീദാബാദിനടത്ത് വരെ നീട്ടിയ ഭാഗത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും കെജ്രിവാളിനെ ഒഴിവാക്കിയിരുന്നു.
ദില്ലി മെട്രോയുടെ മൂന്നാംഘട്ടത്തിൽ കൽക്കാജി മുതൽ നോയിഡയിലെ ബൊട്ടാണിക്കൽ ഗാർഡൻ വരെയുള്ള മജന്ദ ലൈന്റെ ഉദ്ഘാടനം നോയിഡയിലെ ബോട്ടാണിക്കൽ ഗാർഡനിൽ ഉത്തർപ്രദേശ് സർക്കാരാണ് നടത്തുന്നത്. മോദി ഉദ്ഘാടം ചെയ്യുന്ന ചടങ്ങിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്രെയിൻ ഫ് ളാഗ് ഓഫ് ചെയ്യും.
മെട്രോയുടെ നിർമാണ ചുമതല വഹിക്കുന്ന ഡിഎംആർസിയുടെ പകുതി ഉടമസ്ഥാവകാശം ദില്ലി സർക്കാരിനാണെന്നിരിക്കെയാണ് കെജ്രിവാളിനെ ചടങ്ങിൽ നിന്നും ഒഴിവാക്കിയ യോഗി ആദിത്യനാഥ് സർക്കാരിന്റെ നടപടി.
Delhi Metro’s Magenta line inauguration by Modi kejriwal not invited
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here