തങ്കഅങ്കി ഇന്ന് സന്നിധാനത്ത്

മണ്ഡലപൂജ ദിവസമായ നാളെ അയ്യന് ചാർത്താനുള്ള ആഭരണങ്ങളും വഹിച്ചുള്ള തങ്കഅങ്കി ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. നാളെയാണ് മണ്ഡലപൂജ. കഴിഞ്ഞ ദിവസം ളാഹ സത്രത്തിൽ തങ്ങിയ തങ്കഅങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെ പണ്പയിൽ എത്തിച്ചേരും. പമ്പയിൽ തങ്കഅങ്കി ദർശനത്തിന് വച്ചശേഷം മൂന്ന് മണിയോടെ പ്രത്യേക പേടകത്തിലാക്കി അയ്യപ്പസേവസംഘം പ്രവർത്തകർ സന്നിധാനത്തേക്ക് കൊണ്ടപോകും.
ശരംകുത്തിയിൽ വച്ച് ദേവസ്വം അധികൃതർ തങ്കിക്ക് സ്വീകരണം നൽകും. വൈകിട്ട് ആറ്മണിക്ക് ഘോഷയാത്ര സന്നിധാനത്ത് എത്തിച്ചേരും. തുടർന്ന തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്കും പതിനൊന്ന് നാൽപതിനും ഇടയ്ക്ക് നടക്കുന്ന തങ്കഅങ്കിചാർത്തിയുള്ള പ്രത്യേക പൂജയാണ് മണ്ഡലപൂജ.
thanka anki sabarimala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here