കണ്ണൂരിൽ രണ്ട് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; പ്രദേശത്ത് ഇന്ന് ഹർത്താൽ

മട്ടന്നൂരിൽ 2 സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇരിട്ടി ഗവെൺമെന്റ് ഹോമിയോ ആശുപത്രിയിലെ ഡോക്ടർ സുധീർ, ശ്രീജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. അയ്യല്ലൂരിൽ വായനശാലയിൽ ഇരിക്കുകയായിരുന്ന ഇവരെ അക്രമി സംഘം അകത്തുകയറി വെട്ടുകയായിരുന്നു.
ശ്രീജിത്തിന്റെ ദേഹത്ത് ഇരുപതിൽ അധികം വെട്ടേറ്റു. സുധീറിന്റെ കൈകാലുകളും തലയിലും വെട്ടി പരിക്കേല്പിച്ചിട്ടുണ്ട്. നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തെ തുടർന്ന് ഇരിട്ടി, മട്ടന്നൂർ നഗരസഭകളിൽ ഇന്ന് ഹർത്താൽ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here