ഓഖി ദുരന്തം; കേന്ദ്ര സംഘം ഇന്ന് കേരളത്തിൽ എത്തും

ഓഖി ദുരന്തം വിലയിരുത്താനായി കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. നാലു ദിവസം സംഘം കേരളത്തിലെ ദുരദബാധിത മേഘലകളിൽ സന്ദർശനം നടത്തും. ആഭ്യന്തര അഡിഷണൽ സെക്രട്ടറി ബിപിൻ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തുന്നത്. മൂന്ന് സംഘങ്ങൾയി തിരിഞ്ഞ് സംസ്ഥാനത്തെ ദുരന്ത ബാധിത പ്രദേശങ്ങളിൽ സംഘം സന്ദർശനം നടത്തും.
കേന്ദ്രസർക്കാറിന്റെ അടിയന്തരമായ സഹായം വേണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രസംഘം ദുരന്തം വിലയിരുത്താൻ എത്തുന്നത്. പുനരധിവാസപ്പാക്കേജുൾപ്പെടെ 7340 കോടിരുപയുടെ പ്രത്യേക പാക്കേജാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. ദുരന്തബാധിത പ്രദേശങ്ങളുടെ ജില്ലാ കലക്ടർമാർ സംഘത്തിനൊപ്പമുണ്ടകും. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയുമായി സംഘം കൂടിക്കഴ്ച നടത്തും.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here