Advertisement

കൊലപാതകിയായ മകനെ കണ്ടിട്ട് എന്ത് തോന്നുന്നു;കുല്‍ഭൂഷണിന്റെ അമ്മയോട് പാക് മാധ്യമങ്ങള്‍

December 27, 2017
Google News 6 minutes Read
kulbhooshan

പാക് അധികൃതരുടെ മോശം നിലപാടുകള്‍ക്ക് പുറമെ കുല്‍ഭൂഷണിന്റെ അമ്മയോടും ഭാര്യയോടും ക്രൂരമായ ചോദ്യങ്ങളുമായി പാക് മാധ്യമങ്ങളും. എഎന്‍ഐയാണ് ഇത് സംബന്ധിച്ച വീഡിയോ പുറത്ത് വിട്ടത്. താങ്കളുടെ ഭര്‍ത്താവ് നിരപരാധികളായ ആയിരക്കണക്കിന് പാകിസ്താനികളുടെ രക്തം കൊണ്ട് ഹോളി കളിച്ചു. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത് എന്നാണ് ചേതന്‍കുലിനോട് പാക് മാധ്യമങ്ങള്‍ വിളിച്ച് ചോദിച്ചത്. ഇസ്ലാമാബാദിലെ പാക് വിദേശകാര്യ മന്ത്രാലയത്തില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. പുറത്തിറങ്ങിയ ഉടനെ ദൂരെ നിന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇത്തരം ചോദ്യങ്ങള്‍ ഉറക്കെ വിളിച്ച് ചോദിക്കുകയായിരുന്നു. കൊലപാതകിയായ മകനെ കണ്ടതിനു ശേഷം എന്താണ് തോന്നുന്നത് എന്നായിരുന്നു കുല്‍ഭൂഷണിന്റെ അമ്മയോട് ചോദിച്ചത്.

കുല്‍ഭൂഷണിന്റെ കുടുംബാംഗങ്ങളോട് നിന്ദ്യമായാണ് പാക്കിസ്ഥാന്‍ പെരുമാറിയതെന്ന് ഇന്ത്യ പ്രതികരിച്ചതിന് പിന്നാലെയാണ് ഈ വീഡിയോയും പുറത്ത് വന്നിരിക്കുന്നത്. ഗ്ലാസ് മറയ്ക്ക് ഇരുവശത്ത് ഇരുത്തിയാണ് കുല്‍ഭൂഷണുമായി ഇവരെ സംസാരിക്കാന്‍ അനുവദിച്ചത്. സുരക്ഷയുടെ പേരില്‍ കുല്‍ഭൂഷണിന്റെ കുടുംബാംഗങ്ങളുടെ സാംസ്കാരികവും മതപരവുമായ വികാരങ്ങളെ പാക്കിസ്ഥാന്‍ പരിഗണിക്കുകയുണ്ടായില്ല. മംഗല്യസൂത്രം, വള, പൊട്ട്, ചെരുപ്പുകള്‍ എന്നിവ നീക്കം ചെയ്താണ് കൂടിക്കാഴ്ച അനുവദിച്ചത്. മാതൃഭാഷയായ മറാഠിയില്‍ സംസാരിക്കാന്‍ കുല്‍ഭൂഷണിന്റെ അമ്മയെ അനുവദിച്ചതും ഇല്ല. തിരിച്ച് പോകുമ്പോള്‍ കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരുപ്പ് പാക് അധികൃതര്‍ തിരിച്ച് നല്‍കിയില്ല. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അധികൃതര്‍ ഇത് നിഷേധിക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here