സൈബര്‍ ആക്രമണം; പാര്‍വതിയുടെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍

കസബ സിനിമയെ കുറിച്ച് പാരമ്രശം നടത്തിയതിനെ തുടര്‍ന്ന് പാര്‍വതി സൈബര്‍ ആക്രമണം നേരിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാര്‍വതിയുടെ പരാതിയിലാണ് അറസ്റ്റ്. വടക്കാഞ്ചേരി സ്വദേശി പ്രിന്റോയാണ് അറസ്റ്റിലായത്. എറണാകുളം സൗത്ത് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഡിജിപി ലോക് നാഥ് ബഹ്റയ്ക്ക് നടി പരാതി നല്‍കിയത്. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയവരുടെ വിവരം അടക്കമാണ് പാര്‍വതി പരാതി നല്‍കിയത്. ഡിസംബര്‍ 24ന് കൊച്ചി റേഞ്ച് ഐജിയ്ക്കും പാര്‍വതി ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. അറസ്റ്റിലായ ആളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
parvathi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here