Advertisement

‘പാർവതി, നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്’; ‘ഉയരെ’യെ പുകഴ്ത്തി സാമന്ത

June 2, 2019
Google News 6 minutes Read

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രമായി തീയറ്ററുകളിലെത്തിയ ‘ഉയരെ’യെ പുകഴ്ത്തി തെന്നിന്ത്യൻ നടി സാമന്ത അക്കിനേനി. തൻ്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് സാമന്ത സിനിമയെയും പാർവതിയെയും പുകഴ്ത്തി രംഗത്തു വന്നത്. സംവിധായകൻ മനു അശോകൻ, തിരക്കഥയൊരുക്കിയ ബോബി-സഞ്ജയ് എന്നിവർക്കും സാമന്ത അഭിനന്ദനമറിയിച്ചിട്ടുണ്ട്.

‘ഉയരെ ഒന്ന് കണ്ടു നോക്കൂ. അത് നിങ്ങളെ ദേഷ്യം പിടിപ്പിക്കും. നിങ്ങളെ കരയിക്കും, നിങ്ങളെ ചിന്തിപ്പിക്കും, നിങ്ങളെ പ്രണയിപ്പിക്കും, നിങ്ങൾക്ക് പ്രതീക്ഷയുണ്ടാക്കുകയും നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും. നന്ദി പാർവതി, നിങ്ങൾ ഞങ്ങളുടെ അഭിമാനമാണ്. സംവിധായകൻ മനു, എഴുത്തുകാരായ ബോബി, സഞ്ജയ്. അപാരം’- സാമന്ത ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ മാസം ഒന്നാം തിയതി റിലീസായ ഉയരെ നിറഞ്ഞ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പാർവതിയെ കൂടാതെ ആസിഫ് അലി, ടോവിനോ തോമസ്, സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. പാർവതിയുടെ അച്ഛനായാണ് സിദ്ദീഖ് വേഷമിട്ടിരിക്കുന്നത്. പ്രതാപ് പോത്തൻ, പ്രേം പ്രകാശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മുകേഷ് മുരളീധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിങ് മഹേഷ് നാരായണനും സംഗീതം ഗോപി സുന്ദറുമാണ് നിർവഹിച്ചിരിക്കുന്നത്. കൊച്ചി, മുംബൈ, ആഗ്ര എന്നിവടങ്ങളാണ് ലൊക്കേഷൻ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here