2017 ല്‍ കുറിച്ച ഒന്നാമതുകള്‍

the significants firsts in 2017

പോയവര്‍ഷം രാജ്യം പല നേട്ടങ്ങളിലൂടെയും കടന്നു പോയി. ഒന്നാമതായി നടന്ന പല കാര്യങ്ങളും ഇവയിലുണ്ടായി. 2017 കടന്നു പോകുന്നത് പല നാഴികക്കല്ലുകളും കുറിച്ചാണ്. മാസം വെച്ച് നേട്ടങ്ങള്‍ പോക്കറ്റിലാക്കിയ ഒരു വര്‍ഷമാണ് ടാറ്റ പറയുന്നത്. 2017 ല്‍ ആദ്യമായി നടന്നവയിലൂടെ ഒരു യാത്ര…

രാജ്യചരിത്രത്തിലാദ്യമായി ഐഎസ്ആര്‍ഓ 104 ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിച്ച സുവര്‍ണ്ണ നിമിഷം പിറന്നത് പോയ ജനുവരിയിലാണ്.

ഇലക്ഷന്‍ ചരിത്രത്തിലാദ്യമായി വോട്ടുകള്‍ പോളിങ് ബൂത്തുകളില്‍ നിന്നും പ്രധാനകേന്ദ്രങ്ങളിലേക്ക് ഇലക്ടോണിക് മാധ്യമങ്ങളിലൂടെ മാറ്റുകയുണ്ടായി. യുപി,ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ തിരഞ്ഞെടുപ്പുകളിലാണ് ഈ നേട്ടം. കൈവരിച്ചത് പോയ ഫെബ്രുവരിയിലും.

വൈദ്യുതി ഇറക്കുമതി ചെയ്തിരുന്ന രാജ്യം വൈദ്യുതി കയറ്റുമതി മിച്ചമെന്ന പട്ടികയിലേക്കെത്തിയത് പോയ മാര്‍ച്ചില്‍.

അമീര്‍ ഖാന്റെ ദംഗല്‍ വെള്ളിത്തിരയുടെ ചരിത്രത്തിലാദ്യമായി രാജ്യാന്തരതലത്തില്‍ 2000 കോടി ഗ്രോസ് കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായി. ജൂണിലായിരുന്നു സിനിമാ ചരിത്രത്തിലെ നേട്ടം.

ജൂലൈ മാസം രേഖപ്പെടുത്തിയത് ഒന്നാം നമ്പറിന്റെ നീണ്ട നിരയാണ്. ഒന്നാം തീയതി തന്നെ രാജ്യം ഒറ്റ നികുതി വ്യവസ്ഥയായ ചരക്ക് സേവന നികുതിയിലേക്ക് മാറിയാണ് നേട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. യുനെസ്‌ക്കോ അഹമ്മദാബാദിനെ രാജ്യത്തെ ആദ്യ ഹെറിറ്റേജ് സിറ്റിയായി പ്രഖ്യാപിച്ചതും,ആദ്യ സോളാര്‍ അധിഷ്ഠിത ഡീസല്‍ ഇലക്ടിക്കല്‍ ട്രെയില്‍ റെയില്‍വേ ആരംഭിച്ചതും, ജൂലൈ കുറിച്ച ചരിത്ര മുഹൂര്‍ത്തങ്ങള്‍

രാജ്യത്താദ്യമായി ഭിന്നലിംഗക്കാര്‍ക്കായി സൗന്ദര്യ മല്‍സരം ഗുഡ്ഗാവില്‍ സംഘടിപ്പിച്ചത് ഓഗസ്റ്റില്‍. കൊല്‍ക്കത്തയിലെ നിതാഷാ ബിശ്വാസ് ആദ്യ ഭിന്നലിംഗ റാണിയായി.

സെപ്റ്റംബറും മോശമായില്ല രാജ്യത്തെ നമ്പര്‍ വണ്‍ ആക്കുന്നതില്‍. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രാജ്യം ആദ്യ ബോണ്ട് ഇന്‍ഡക്‌സ് രജിസ്റ്റര്‍ ചെയ്തതും, ആദ്യ 200 രൂപാ നോട്ട് പുറത്തിറക്കിയതും, ആദ്യ വനിതാ പ്രതിരോധ മന്ത്രിയായി നിര്‍മ്മലാ സീതാരാമന്‍ ചുമതലയേറ്റതും, ആദ്യമായി വിദേശനാണ്യ ശേഖരം 4000കോടി ഡോളര്‍ കടക്കുന്നതും സെപ്റ്റംബര്‍ നോക്കിക്കണ്ടു.

ഒക്ടോബറും മോശമായില്ല. അമേരിക്കയില്‍ നിന്ന് ക്രൂഡോയില്‍ വഹിച്ച ആദ്യ കപ്പല്‍ ഇന്ത്യയിലെത്തിയതും, ഒറ്റ സീസണില്‍ 4 സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ഷട്ടില്‍ കളിക്കാരനായി കിഡംബി ശ്രീകാന്ത് തിളങ്ങിയതും, ഫിഫാ വേള്‍ഡ് കപ്പില്‍ രാജ്യത്തിനായി ജീക്‌സണ്‍ സിങ് ആദ്യ ഗോള്‍ നേടിയതും, ഡബ്ല്യു ഡബ്ല്യു ഇയില്‍ ആദ്യ വനിതാ റെസ്ലര്‍ ആയി കവിതാ ദേവി ചരിത്രമെഴുതിയതും പോയ ഒക്ടോബറില്‍..

ടി 20 രാജ്യാന്തര മല്‍സരത്തില്‍ ദില്ലിയില്‍ ഇന്ത്യ ന്യൂസിലന്റിനെ കീഴടക്കിയത് നവംബറില്‍. ഉത്തര്‍ പ്രദേശിൽ ശുഭാംഗി സ്വരൂപിനെ ആദ്യ നാവിക പൈലറ്റായി അവരോധിക്കുന്നതും നവംബറില്‍ തന്നെ.

2017 ന്റെ 17 നേട്ടങ്ങള്‍ എണ്ണിപ്പെറുക്കുമ്പോഴും 2018 അനേകം ഇരട്ടി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

round up 2017

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top