Advertisement

ഐ.എം.എ മാലിന്യ പ്ലാന്റിന് ആരോഗ്യമന്ത്രിയുടെ പിന്തുണ

January 3, 2018
Google News 0 minutes Read
K.K Shylaja teacher

തിരുവനന്തപുരം:പാലോട് പെരിങ്ങമ്മല പഞ്ചായത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന മാലിന്യ പ്ലാന്റിനെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ രംഗത്ത്. പ്ലാന്റിനെതിരെ ഗ്രാമവാസികളും മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അതിനിടയിലാണ് ആരോഗ്യമന്ത്രി പ്ലാന്റിനെ പിന്തുണച്ച് രംഗത്തെത്തിയത്. പ്ലാന്റിന് നേരത്തേ അനുമതി നല്‍കിയിട്ടുള്ളതാണെന്നും ആശുപത്രി മാലിന്യം സംസ്‌കരിക്കാന്‍ വേറെ വഴിയില്ലെന്നും മന്ത്രി വിശദീകരിച്ചു. പ്ലാന്റിനെ സംബന്ധിച്ചുള്ള ആശങ്കകള്‍ അടിസ്ഥാന രഹിതമാണെന്നും ഏറ്റവും മികച്ച രീതിയിലാണ് പ്ലാന്റ് നിര്‍മ്മിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്ലാന്റിനെ കുറിച്ച് അന്വേഷിക്കുമെന്ന് വനംമന്ത്രി പറഞ്ഞു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here