Advertisement

ബോണക്കാട് കുരിശുമല; വീണ്ടും സംഘര്‍ഷം

January 5, 2018
Google News 0 minutes Read

ബോണക്കാട് കുരിശുമല തീര്‍ത്ഥാടകര്‍ റോഡ് ഉപരോധിച്ചതിനെ തുടര്‍ന്ന് വീണ്ടും സംഘര്‍ഷം. പോലീസ് ലാത്തി വീശി വിശ്വാസികളെ ദേശീയപാതയില്‍ നിന്ന് നീക്കി. ഇന്ന് രാവിലെ കുരിശുമലയ്ക്ക് എത്തിയ തീര്‍ത്ഥാടകരെ കാണിത്തടം ചെക്ക് പോസ്റ്റിന് സമീപത്ത് വച്ച് പോലീസ് തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് വിശ്വാസികള്‍ പോലീസിനെ കല്ലെറിയുകയും പോലീസ് തിരിച്ച് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിശ്വാസികള്‍ കൂട്ടമായി എത്തി ദേശീയ പാത ഉപരോധിച്ചത്. ഒരു വാഹനം പോലും വിശ്വാസികള്‍ കടത്തി വിട്ടില്ല. തുടര്‍ന്ന് കൂടുതല്‍ പോലീസുകാരെത്തി ഇവര്‍ക്കെതിരെ ലാത്തി വീശുകയായിരുന്നു. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ ഇവര്‍ കല്ലെറിയുകയും ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here