Advertisement

രാജ്യത്തെ മികച്ച 10 പോലീസ് സ്‌റ്റേഷനുകളുടെ പട്ടികയിൽ കേരളത്തിലെ ഈ പോലീസ് സ്‌റ്റേഷനും

January 7, 2018
Google News 0 minutes Read
top 10 police station in india

രാജ്യത്തെ മികച്ച 10 പോലീസ് സ്‌റ്റേഷനുകളിൽ കണ്ണൂർ വളപ്പട്ടണം പോലീസ് സ്‌റ്റേഷനും. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഡൽഹിയിൽവച്ചാണ് മികച്ച പോലീസ് സ്‌റ്റേഷനുകൾ പ്രഖ്യാപിച്ചത്.

കേരളത്തിൽ നിന്നും പട്ടികയിൽ ഉൾപ്പെട്ട ഏക സ്റ്റേഷനും വളപ്പട്ടണമാണ്. പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണത്തെ മികച്ച സ്റ്റേഷനുകളിൽ ഒന്നായി തെരഞ്ഞെടുത്തത്.കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനും അവസാന റൗണ്ട് വരെ പരിഗണനയിൽ ഉണ്ടായിരുന്നു.

കേസുകളുടെ എണ്ണം, അന്വേഷണം, കാര്യക്ഷമത, ശുചിത്വം, പൊതു ജനങ്ങളുമായുള്ള ബന്ധം എന്നിങ്ങനെ 30 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ സ്റ്റേഷനിലെത്തി പരിശോധന നടത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here