Advertisement

ഫെമിനിസ്റ്റാണോ എന്ന ചോദ്യവുമായി റിമ കല്ലിങ്കല്‍ മുഖ്യമന്ത്രിയ്ക്ക് മുന്നില്‍

January 8, 2018
1 minute Read
rima kallingal

താങ്കള്‍ ഫെമിനിസ്റ്റാണോ എന്ന റിമയുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന നാം മുന്നോട്ട് എന്ന പരിപാടിയിലാണ് താരം മുഖ്യമന്ത്രിയോട് ഈ ചോദ്യം ചോദിച്ചത്. ‘നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതേ എന്നൊരു തത്വശാസ്ത്രം ഇവിടെ നിലനിന്നിരുന്നു. ഏത് പക്ഷമാണ് എന്നൊരു നിലപാട് ഇവിടെയില്ല. സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും സഹോദരങ്ങളായിട്ട് ജീവിക്കാന്‍ സാധിക്കണം’ എന്നാണ് ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കിയത്.

സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ എല്ലാ അവകാശങ്ങളും അനുവദിച്ച് കിട്ടണമെന്നും എന്നാല്‍ നമ്മുടെ നാടിന്റെ അനുഭവത്തില്‍ രണ്ടും രണ്ടാണ്. സ്ത്രീയ്ക്കുമേല്‍ പുരുഷനോ പുരുഷനുമേല്‍ സ്ത്രീയ്ക്കോ ആധിപത്യം ഉണ്ടാവാന്‍ പാടില്ല തുല്ല്യത ഉണ്ടാവണം. കേരളത്തെ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും സംസ്ഥാനത്ത് വനിതാനയം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടി ‘നാം മുന്നോട്ട്’ ഡിസംബര്‍ 31 ന് ആണ് തുടങ്ങിയത്. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളിയാകും. ആറന്മുള എംഎല്‍എ വീണ ജോര്‍ജ്ജാണ് പരിപാടിയുടെ അവതാരക. വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിക്കുന്ന അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രതിവാര സംവാദ പരിപാടിയാണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top