തീയറ്ററുകളില്‍ ദേശീയഗാനം വേണ്ടെന്ന ആവശ്യം ഇന്ന് സുപ്രീം കോടതിയില്‍

സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്ക്കണമെന്ന ഉത്തരവ് തത്കാലത്തേക്ക് മരവിപ്പിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം ഇന്ന് സുപ്രീം കോടതിയില്‍. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഇത് പരിഗണിക്കുന്നത്. ദേശീയഗാന വിഷയത്തില്‍ മന്ത്രിതല സമിതി മാര്‍ഗനിര്‍ദേശങ്ങളും ശുപാര്‍ശകളും തയാറാക്കുകയാണ് അത് വരെ ഉത്തരവ് മരവിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. 2016നവംബര്‍ 30നാണ് തീയറ്ററുകളില്‍ ദേശീയഗാനം പ്രദര്‍ശിപ്പിക്കാനും കാണികള്‍ എഴുന്നേറ്റ് നില്‍ക്കാനും സുപ്രീം കോടതി ഉത്തരവ് ഇട്ടത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More