Advertisement

പാറ്റൂർ കേസ് കേസ് റദ്ദാക്കാനാവില്ലെന്ന് സർക്കാർ

January 9, 2018
Google News 1 minute Read
pattoor

പാറ്റൂർ കേസ് കേസ് റദ്ദാക്കാനാവില്ലെന്ന് സർക്കാർ. വിജിലൻസ് അന്വേഷണം പൂർത്തിയായിട്ടില്ല. വ്യാജരേഖകൾ ചമച്ചാണ് സർക്കാർ ഭൂമി കയ്യടക്കിയത്. ആയിരക്കണക്ക് പേജ് വരുന്ന രേഖകൾ ഇനിയും പരിശോധിക്കാനുണ്ട്. അന്വേഷണം പൂർത്തിയാവാതെ കേസ് റദ്ദാക്കണമെന്ന് എങ്ങനെ ആവശ്യപ്പെടാനാവുമെന്നാണ് സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചത്.
മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ പൈപ്പ് ലൈൻ മാറ്റാൻ ഉത്തരവിട്ടതിൽ ഗൂഡാലോചനയുണ്ട്. എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൈപ്പ് ലൈൻ മാറ്റിയത്. റിപ്പോർട് നൽകാൻ എക്സിക്യൂട്ടിവ് എഞ്ചിനിയറെ ചുമതലപ്പെട്ടു ത്തിയിരുന്നില്ലെന്നും സർക്കാർ വ്യക്തമാക്കി.

pattoor case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here