ഹെലികോപ്റ്റര്‍ വിവാദം; ചെലവ് വഹിക്കാന്‍ സി.പിഎം?

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ വിവാദം തണുപ്പിക്കാന്‍ സി.പി.എം ശ്രമം. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് വേണ്ടി വന്ന പണം സി.പി.എം നല്‍കുമെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇതേ കുറിച്ചുള്ള അവസാന തീരുമാനം നാളെ ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തില്‍ ആയിരിക്കുമെന്നും കോടിയേരി പറഞ്ഞു. പ്രശ്‌നം ഒതുക്കി തീര്‍ക്കുവാന്‍ പണം സി.പി.എം നല്‍കുമെന്ന് തന്നെയാണ് സൂചന. ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്കായി തുക കൈപറ്റിയെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഇത് പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും പ്രതിഛായയ്ക്ക് കോട്ടം തട്ടിച്ചിരുന്നു. അതേ തുടര്‍ന്നാണ് ചെലവ് വഹിക്കാന്‍ സി.പി.എം മുന്നോട്ട് വന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here