ജീൻസിന്റെ മുകളിൽ പാവാട ! ഇതാണ് പ്രിയങ്ക സ്റ്റൈൽ

ഡെനിമും ബ്ലാക്ക് ടോപും എവർഗ്രീൻ കോമ്പിനേഷനാണ്. എല്ലാ നിറക്കാർക്കും ചേരുന്ന നിറമാണ് കറുപ്പ്. അതുകൊണ്ട് തന്നെ മറ്റൊന്നുംചിന്തിക്കാതെ തെരഞ്ഞെടുക്കാവുന്ന കോമ്പിനേഷനാണ് ഡെനിമും ബ്ലാക്കും. വെൻ കൺഫ്യൂസ്ഡ് വെയർ ബ്ലാക്ക് എന്നാണല്ലോ….എന്നാൽ ഇന്ന് ഈ ഫാഷൻ മന്ത്ര അന്വർത്ഥമാക്കിയിരിക്കുന്നത് പ്രിയങ്ക ചോപ്രയാണ്.
ക്വന്റികോ താരം ഡെനിമും കറുത്ത ജാക്കറ്റും അണിഞ്ഞ് നഗരവീഥികളിലൂടെ നടന്നുവരുന്ന ചിത്രം ആരാധകർ ഏറെ ആവേശത്തോടെയാണ് വരവേറ്റത്. അപ്പോഴാണ് വസ്ത്രധാരണത്തിലെ അസ്വാഭാവികത ചിലരെങ്കിലും തിരിച്ചറിഞ്ഞത്. ജീൻസിന്റെ മുകളിൽ പാവാട !!
റിപ്ഡ് ഡെനിമിന്റെ മുകളിൽ അസിമട്രിക്കൽ സ്‌കർട്ട് അണിഞ്ഞാണ് താരം എത്തിയിരിക്കുന്നത്. ഒപ്പം ബ്ലാക്ക് ടോപ്പും ബ്ലാക്ക് ജാക്കറ്റും ജുവന്ന ബൂട്ട്‌സും. എന്തായാലും സംഗതി ഹിറ്റായി…ഇപ്പോൾ ഈ ഫാഷൻ അനുകരിക്കാൻ തയ്യാറായിരിക്കുകയാണ് ഫാഷനിസ്റ്റകൾ.
Priyanka Chopra Wore a Cool Denim Skirt Hybrid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here