‘പദ്മാവത്’ മധ്യപ്രദേശിലും ഗുജറാത്തിലും കാണിക്കില്ല

പേരുമാറ്റിയിട്ടും സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിന് രക്ഷയില്ല. മധ്യപ്രദേശിന് പുറമേ ഗുജറാത്തിലും പദ്മാവത് പ്രദര്‍ശിപ്പിക്കില്ല. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് ഈ കാര്യം അറിയിച്ചത്. നേരത്തെ തീരുമാനിച്ചത് പോലെ പദ്മാവത് റിലീസ് മധ്യപ്രദേശില്‍ ഉണ്ടാകില്ലെന്ന് തന്നെയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെയും തീരുമാനം. പദ്മാവതി എന്ന പേര് മാറ്റി ‘പദ്മാവത്’ എന്നാക്കിയതോടെയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചത് തന്നെ. എന്നിട്ടും ഗുജറാത്തും മധ്യപ്രദേശും സിനിമയെ എതിര്‍ക്കുകയാണ്. പേര് മാറ്റിയതോടെയാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സിനിമയിലെ കഥാപാത്രങ്ങൾക്കു ചരിത്രവ്യക്തിത്വങ്ങളുമായി സാമ്യമുണ്ടെന്ന ആക്ഷേപമാണു ചിത്രത്തെ വിവാദത്തിലേക്കു വലിച്ചിഴച്ചത്. രജപുത്ര സമുദായക്കാർ ചിത്രം പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേതുടർന്നു ചില രംഗങ്ങളിൽ മാറ്റംവരുത്താൻ കേന്ദ്ര സെൻസർബോർഡ് നിർദേശിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here