Advertisement

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധത്തിന് കാരണം ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം

January 12, 2018
0 minutes Read
allegation against collegium

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധത്തിന് കാരണം ജസ്റ്റിസ് ബിഎച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട
തർക്കമടക്കമുള്ള പ്രശ്‌നങ്ങൾ. ജസ്റ്റിസ് ചെലമേശ്വർ, ജസ്റ്റിസ് കുരിയൻ ജോസഫ്, ജസ്റ്റിസ് മദൻ ലൊകുർ, ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എന്നിവരാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം പറഞ്ഞത്. ഇവർ കോടതിയിൽ നിന്ന് ഇറങ്ങിപോയതോടെയാണ് ആസാധരണ സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത്.

വാർത്താസമ്മേളനം വിളിച്ചുകൂട്ടിയ ജസ്റ്റിസുമാർ ആദ്യം പ്രതിഷേധത്തിന് പിന്നിലുള്ള കാരണം തുറന്നുപറഞ്ഞില്ലെങ്കിലും മാധ്യമങ്ങളുടെ തുടരെയുള്ള ചോദ്യത്തിൽ ജസ്റ്റിസ് ഗോഗോയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

സുപ്രീംകോടതിയിൽ ഭരണംസംബന്ധിച്ച് നടക്കുന്ന ചില കാര്യങ്ങൾ ശരിയല്ലെന്നും, ഇത് തങ്ങൾ ചീഫ് ജസ്റ്റിസിനെ ധരിപ്പിക്കുവാൻ ശ്രമിച്ചുവെന്നും ചെലമേശ്വർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ അത് പരാജയപ്പെട്ടു. ഇന്ന് രാവിലെയും നാല് മുതിർന്ന ജസ്റ്റിസുമാർ ഒപ്പിട്ട നിർദ്ദേശങ്ങൾ ചീഫ് ജസ്റ്റിസിന് കൈമാറിയിരുന്നു. ഇതിലും നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് തങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും ചെലമേശ്വർ കൂട്ടിച്ചേർത്തു. തങ്ങൾ നിശബ്ദരായിരുന്നിവെന്ന് നാളെ ആരും കുറ്റപ്പെടുത്തരുതെന്നും ജഡ്ജിമാർ പറഞ്ഞു.

കോടതിയുടെ പ്രവർത്തനം സുതാര്യമല്ലെങ്കിൽ രാജ്യം തകരും. കോടതിയുടെ മഹത്വം ഉയർത്താനാണ് പ്രതിഷേധമെന്നും ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിരവധി ദുരൂഹതകൾ നിറഞ്ഞതായിരുന്നു ജസ്റ്റിസ് ബെഎച് ലോയയുടെ മരണം. 2014 ഡിസംബർ ഒന്നിനാണ് ജസ്റ്റിസ് ലോയയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് ലോയ മരിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിച്ചതോടെ ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് ആവശ്യം ഉയർന്നു. അമിത് ഷാ പ്രതിചേർക്കപ്പെട്ട സൊറാബുദ്ദീൽ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വിചാരണ കോടതി ജഡ്ജി ആയിരുന്നു ബിഎച് ലോയ.

ജസ്റ്റിസ് ലോയയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു ജസ്റ്റിസുമാരുടെ പ്രതിഷേധം. മാഹാരാഷ്ട്രയിലെ മാധ്യമപ്രവർത്തകനായ ബി ആർ ലോൺ നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബഞ്ച് പരിഗണിക്കുന്നത്. ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ലോയ മരണപ്പെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് സത്യസന്ധമായ അന്വേഷണം വേണമെന്നാണ് ഹർജിൽ ആവശ്യപ്പെടുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top