സൈനാബിന്റെ കൊലപാതകം; സംഭവത്തിൽ പ്രതിഷേധിച്ച് മകളുമായി ലൈവിൽ വന്ന് വാർത്ത അവതാരക

പാകിസ്ഥാനിൽ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട ഏഴു വയസ്സുകാരി സൈനബിന്റെ മരണത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനിൽ വാർത്ത അവതാരക ലൈവിലെത്തിയത് മകളുമായി. രാജ്യത്തെ പ്രധാന ചാനലായ സമ ടിവിയിലെ വാർത്താ അവതാരക കിരൺ നാസാണ് മകളുമായി ലൈവിൽ എത്തിയത്.
‘ ഇന്ന് ഞാൻ അവതാരകയായിട്ടല്ല. അമ്മയായിട്ടാണ് ഇവിടെ ഇരിക്കുന്നത്. അതുകൊണ്ടാണ് എൻറെ മകളെയും ഇവിടെ കൊണ്ടുവന്നത്.’ ഇങ്ങനെ പറഞ്ഞുകൊണ്ടാണ് സമ ബുള്ളറ്റിൻ ആരംഭിച്ചത്. പാകിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവർത്തകരിൽ ഒരാളാണ് കിരൺ.
കൊലപാതകം വളരെ ക്രൂരമായ കാര്യമാണ്. എന്നാൽ കൊല്ലപ്പെടുന്നത് ചെറിയ കുട്ടിയാണെങ്കിൽ നമ്മുടെ വിഷമം പലപ്പോഴും നിയന്ത്രിക്കാനാവില്ലെന്ന് കിരൺ പറയുന്നു. ആ ശാപം ഇപ്പോൾ പാകിസ്താനെ മൂടിക്കൊണ്ടിരിക്കുകയാണെന്നും അവർ പറഞ്ഞു. ഏഴ് വയസുകാരി സൈനബ് അൻസാരിയുടെ കൊലപാതകത്തിൽ അന്വേഷണം നടത്തി പ്രതികളെ പിടിക്കുന്നതിന് പോലീസ് പരാജയപ്പെട്ടെന്ന് പരിപാടിയിലൂടെ കിരൺ ആരോപിച്ചു
കഴിഞ്ഞ ദിവസമാണ് ഖുറാൻ പഠനത്തിനായി അയൽവീട്ടിലേക്ക് പോയ പെൺകുട്ടിയുടെ മൃതദേഹം നിരവധി തവണ പീഡിപ്പിച്ച രീതിയിൽ കസൂർ മാലിന്യ പ്ലാന്റിൽ നിന്ന് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഇവർ താമസിക്കുന്ന കസുറിൽ പ്രതിഷേധം തുടർന്നുകൊണ്ടിരിക്കുകയാണ്.
zainab murder case; news anchor comes live with daughter as protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here