ശ്രീജിവിന്റേത് കസ്റ്റഡി മരണം, പോലീസ് കള്ളത്തെളിവുണ്ടാക്കി ; ജസ്റ്റിസ് നാരായണക്കുറുപ്പ്

നെയ്യാറ്റിന്‍കര സ്വദേശിയായ ശ്രീജിവിന്റെ മരണം കസ്റ്റഡി മരണം തന്നെയെന്ന് പോലീസ് കംപ്ലെയന്‍സ് അഥോറിറ്റി മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ്. കൊലപാതകം മറച്ചുവെക്കാന്‍ പോലീസ് കള്ളത്തെളിവുണ്ടാക്കിയെന്നും നടപടി ആവശ്യപ്പെട്ടുള്ള ശിപാര്‍ശ പോലീസ് മേധാവി അവഗണിച്ചെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വെളിപ്പെടുത്തി. ശ്രീജിവിന്റെ കസ്റ്റഡി മരണം സംബന്ധിച്ച് പോലീസിനെതിരെ ലഭിച്ചിരുന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ വെളിപ്പെടുത്തല്‍. ശ്രീജിവിന്റെ മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തുന്ന സമരം 764 ദിവസങ്ങള്‍ പിന്നിട്ടു. ഈ വിഷയം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ശ്രീജിവിന്റെ മരണത്തെ കുറിച്ചുള്ള പല വെളിപ്പെടുത്തലുകളും പുറത്ത് വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here