ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം; ഹര്‍ജി നാളെ പരിഗണിക്കില്ല

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള സൊറാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണത്തെ സംബന്ധിച്ചുള്ള ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കില്ല. ഈ ഹര്‍ജി നാളെ പരിഗണിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്. എന്നാല്‍ നാളെ പരിഗണിക്കുന്ന ഹര്‍ജികളുടെ കൂട്ടത്തില്‍ ഈ ഹര്‍ജി ഇല്ലെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍. ജഡ്ജി ലോയയുടെ മരണം ഗൗരവവമുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മഹാരാഷ്ട്ര സർക്കാരിന്റെ പ്രതികരണം ആരാഞ്ഞിരുന്നു. കേസിൽ ഒരു കക്ഷിയുടെ മാത്രം വാദം കേട്ടിട്ട് കാര്യമില്ല. എല്ലാ കക്ഷികളുടെയും വാദം കേൾക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റീസുമാരായ അരുണ്‍ മിശ്ര, എം.എം. ശാന്തനഗൗഡർ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here