ലാക്റ്റലിസിന്റെ പാല്‍പ്പൊടിയില്‍ അപകടകാരിയായ ബാക്ടീരിയ; പാല്‍പ്പൊടി പിന്‍വലിച്ചു

ലാക്റ്റലിസിന്റെ പാല്‍പ്പെടിയില്‍ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തി.വര്‍ഷത്തില്‍ 21 ബില്യണ്‍ വിറ്റുവരവുള്ള ലോകത്തിലെ തന്നെ വലിയ പാലുത്പാദക കമ്പനിയാണ് ലാക്റ്റലിസ്. ബാക്ടീരിയയെ കണ്ടെത്തിയതിനെ തുടര്‍ന്ന് 83രാജ്യങ്ങളില്‍ നിന്ന് പാല്‍പ്പൊടി പിന്‍വലിച്ചു. ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്ക, ആഫ്രിക്ക മേഖലകളില്‍ നിന്നാണ് ഉല്‍പ്പന്നം പിന്‍വലിച്ചത്. 120ലക്ഷം പാക്കറ്റാണ് പിന്‍വലിച്ചിരിക്കുന്നത്.
കമ്പനിയ്ക്ക് എതിരെ നിയമ നടപടിയ്ക്ക് ഒരുങ്ങുകയാണ് ഫ്രാന്‍സ്. ഈ പാല്‍പ്പൊടി കൊണ്ട് ഉണ്ടാക്കിയ പാല്‍ കഴിച്ച് കുട്ടികള്‍ക്ക് ശാരീരികമായ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കമ്പനിയ്ക്ക് എതിരെ രംഗത്ത് വരികയായിരുന്നു. 36പരാതികളാണ് വന്നത്. സാല്‍മൊണല്ലെ ബാക്ടീരിയയാണ് കണ്ടെത്തിയത്. കമ്പനി അധികൃതരും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാന്‍സിലെ പ്ലാന്‍റിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് വൈറസ് ബാധക്ക് കാരണമെന്നാണ് കമ്പനിയുടെ വിശദീകരണം. വിഷബാധയേറ്റ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here