Advertisement

പദ്മാവതിന് വിലക്കില്ല; സുപ്രീം കോടതി

January 18, 2018
Google News 6 minutes Read
Film Industry Plans 15-Minute Blackout in Support of Team Padmavati

നാല് സംസ്ഥാനങ്ങളില്‍ സഞ്ജയ് ലീല ബന്‍സാലി ചിത്രമായ പദ്മാവതിന് ഏര്‍പ്പെടുത്തിയ നിരോധം സുപ്രീം കോടതി റദ്ദാക്കി. ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലാണ് പദ്മാവത് റദ്ദാക്കുമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുത്തിരുന്നത്. അതിനെതിരാണ് സുപ്രീം കോടതി രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാരുകള്‍ അത്തരത്തിലൊരു തീരുമാനമെടുക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ സിസ്റ്റത്തിന് തന്നെ എതിരാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ആര്‍ക്കെങ്കിലും വ്യക്തിപരമായി എതിരഭിപ്രായമുണ്ടെങ്കില്‍ അവര്‍ക്ക് നിയമപരമായി സമീപിക്കാം. സംസ്ഥാനത്തിന് സിനിമയുടെ അന്തസത്തയെ ചോദ്യം ചെയ്യാനുള്ള അധികാരമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. പദ്മാവത് സിനിമയുടെ നിര്‍മ്മാതക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ വിധി. നേരത്തേ പദ്മാവതി എന്ന പേര് നിരവധി വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടല്‍ വഴിയാണ് പദ്മാവത് എന്നാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here