ഇതാണ് ലോകം തെരഞ്ഞ ആ ട്രിവാഗോ ഗയ് !

‘നിങ്ങൾ എപ്പോഴെങ്കിലും ഓൺലൈനിൽ ഹോട്ടൽ തിരഞ്ഞിട്ടുണ്ടോ ?’ ഈ ചോദ്യം ഒരു ദിവസം എത്ര തവണ കേട്ടിട്ടുണ്ട് ? പറഞ്ഞുവരുന്നത് നമ്മുടെ ട്രിവാഗോ മനുഷ്യനെ കുറിച്ചാണ്. ഈ ചോദ്യം ചോദിച്ചുകൊണ്ട് ഇദ്ദേഹം പരസ്യരംഗത്ത് ശ്രദ്ധേയനായപ്പോൾ ലോകം മുഴുവനും ഗൂഗിളിൽ തെരഞ്ഞതും ഇദ്ദേഹത്തെ തന്നെയായിരുന്നു ‘ഹു ഇസ് ദിസ് ട്രിവാഗോ ഗയ്’.
പരസ്യം ഹിറ്റായതോടെ ഇദ്ദേഹത്തിന്റെ പേരിൽ നിരവധി മീമും രംഗത്തെത്തി തുടങ്ങി. ഒടുവിൽ അദ്ദേഹം ആരെന്ന കണ്ടെത്തൽ അവസാനിച്ചിരിക്കുകയാണ്.
അഭിനവ് കുമാർ, അതാണ് അദ്ദേഹത്തിന്റെ പേര്. ജർമനിയിലാണ് അഭിനവ് താമസിക്കുന്നത്. നാം കരുതുന്ന പോലെ ഒരു മോഡലൊന്നുമല്ല അഭിനവ് മറിച്ച് ട്രിവാഗോ ഇന്ത്യയുടെ ഡെവലപ്‌മെന്റ് വിഭാഗത്തിന്റെ തലവൻ് ആണ്. ആള് ചില്ലറക്കാരനല്ലെന്ന് സാരം !
തികച്ചും യാദൃശ്ചികമായാണ് അഭിനവ് ട്രിവാഗോ പരസ്യത്തിന്റെ മോഡലായി എത്തുന്നത്. പരസ്യത്തിലഭിനയിക്കാൻ പറ്റിയ മോഡലിനായി നിരവധിയാളുകളെ പരിഗണിച്ചുവെങ്കിലും ഒടുവിൽ അഭിനവിനെ തന്നെ മോഡലാക്കാൻ കമ്പനി തീരുമാനിക്കുകയായിരുന്നു.
കമ്പനിയിലെ തന്നെ ഒരാൾ പരസ്യമോഡലായി വരണമെന്ന് നിർബന്ധമായിരുന്നു. കാരണം ഒരു സാധാരണക്കാരനെക്കാൾ നന്നായി ട്രിവാഗോയെ കുറിച്ച് പറഞ്ഞു തരാൻ ആർക്കാണ് സാധിക്കുക ? അഭിനവ് ചോദിക്കുന്നു.
എയർടെലിന്റെ സാഷ ഛേത്രിക്കും വോഡഫോണിന്റെ ധനഞ്ജയൻസിനും ശേഷം ഇപ്പോൾ പരസ്യചിത്രത്തിലൂടെ വൈറലായിരിക്കുകയാണ് അഭിനവ്. തന്നെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന തമാശകളും മീമുകളുമെല്ലാം അഭിനവ് കാണാറുണ്ട്. മാത്രമല്ല അവ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്.
who is this trivago guy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here