കണ്ണൂരിലെ ആക്രമണങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നു: ഗവര്‍ണ്ണര്‍

കണ്ണൂരില്‍ കഴിഞ്ഞ ദിവസം ഉണ്ടായത് പോലുള്ള ആക്രമണങ്ങള്‍ സംസ്ഥാനത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നുവെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം. മനുഷ്യവികസന സൂചികയില്‍ ഏറ്റവും മുന്നിലാണ് കേരളം. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനവുമാണ്. കേരളത്തിലെ ക്രമസമാധാനനില ശ്ലാഘനീയമാണ്. എങ്കിലും കണ്ണൂരിേലതുപോലുള്ള സംഭവങ്ങള്‍ പ്രതിച്ഛായയെ ബാധിക്കുന്നു എന്നാണ് ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടത്. ങ്ങളുടെ അണികളെ സമാധാനത്തിന്റെ വഴിയിലെത്തിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒരുമിച്ചിരുന്നു ചര്‍ച്ചകള്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമസംഭവങ്ങള്‍ തടയാന്‍ പോലീസും ഇന്റലിജന്‍സ് വിഭാഗവും കൂടുതല്‍ ജോലിചെയ്യുകയും സഹകരണം വര്‍ധിപ്പിക്കുകയും വേണം. ഈ ഏജന്‍സികള്‍ പ്രോസിക്യൂഷന്‍ വകുപ്പുമായും കോടതികളുമായും കൂടുതല്‍ സഹകരിച്ച് നിയമലംഘകര്‍ക്ക് ഏറ്റവും വേഗത്തില്‍ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
sadasivam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here