Advertisement

ബുധനാഴ്ചത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസിയും പങ്കെടുക്കും

January 21, 2018
Google News 0 minutes Read

ബുധനാഴ്ച സംസ്ഥാനത്ത് നടക്കുന്ന മോട്ടോര്‍ വാഹന പണിമുടക്കില്‍ കെഎസ്ആര്‍ടിസിയിലെ ഇടത് യൂണിയനുകളും പങ്കെടുക്കും. സിഐടിയു എഐടിയുസി സംഘടനകള്‍ നോട്ടീസ് നല്‍കി.സ്വകാര്യ ബസ്, ഓട്ടോ, ടാക്സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുളള സംഘടനകളാണ് ആഹ്വാനം ചെയ്തത്. പെട്രോള്‍,‍ ഡീസല്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്.

ബസ് ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ ഈ മാസം 30 മുതൽ സ്വകാര്യ ബസ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. നിരക്ക് കൂട്ടണം എന്ന് ആവശ്യപ്പെട്ടാണ് സമരം. കൂടാതെ ബസ് ഓപ്പറേറ്റേഴ്‌സ് കോർഡിനേഷൻ കമ്മിറ്റി ഫെബ്രവരി ഒന്ന് മുതൽ സമരം പ്രഖ്യാപിച്ചിരുന്നു.മിനിമം ചാർജ് 10 രൂപയാക്കണമെന്നാണ് ബസ് ഓപ്പറേറ്റേഴ്സിന്‍റെ ആവശ്യം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here