ഇന്ന് റിപബ്ലിക് ദിനം

republic day

രാജ്യം ഇന്ന് അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.സുരക്ഷയുടെ ഭാഗമായി ദില്ലി ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടേ കാലിനും ഇടയിൽ വിമാനസര്‍വ്വീസ് നിരോധിച്ചു. മെട്രോ സർവീസുകൾക്കും നിയന്ത്രണമുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പത്ത് ആസിയാൻ രാഷ്ട്രത്തലവൻമാരാണ് ഇത്തവണ അതിഥികളായി എത്തുന്നത്.ആസിയാൻ രാഷ്ട്രത്തലന്മാര്‍ക്കു നേരെ ഭീകരാക്രമണമുണ്ടാകാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. നാലു വര്‍ഷത്തിനു ശേഷം പരേ‍ഡിൽ കേരളത്തിനും പ്രാതിനിധ്യമുണ്ട്. ഓച്ചിറ കെട്ടുകാഴ്ച്ചയുമായാണ് കേരളമെത്തുന്നത്. 23 ദൃശ്യങ്ങൾ ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും.

20 വര്‍ഷത്തിന് ശേഷം ഇൻഡോ ടിബറ്റൻ ബോര്‍ഡര്‍ പൊലീസും  മൻ കി ബാത്തുമായി ഓൾ ഇന്ത്യ റേഡിയോയും ദൃശ്യ വിരുന്നൊരുക്കും.

republic day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More