ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ബൊപ്പണ്ണ-ബാബോസ് സഖ്യം ഫൈനലില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിന്റെ മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ടിമിയ ബാബോസ് (ഹംഗറി) സഖ്യം ഫൈനലിലേക്ക് കടന്നു. സ്പാനീഷ്-ബ്രസീല്‍ ജോഡിയായ സാഞ്ചസ്-ഡെമോളിനര്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ സംഖ്യം ഫൈനലിലേക്ക് കടന്നത്. സ്‌കോര്‍: 7-5, 5-7, 10-6. കാനഡയുടെ ഗബ്രിയേല ദബ്രോസ്കി-ക്രൊയേഷ്യയുടെ മാറ്റ് പാവിക് സഖ്യത്തെയാണ് ഫൈനലിൽ ബൊപ്പണ്ണ സഖ്യം നേടിടേണ്ടത്. ഇതിൽ ദബ്രോസ്കിക്കൊപ്പം ചേർന്നാണ് ബൊപ്പണ്ണ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയതെന്ന സവിശേഷതയുമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here