Advertisement

ഡിവില്ലിയേഴ്‌സിന് പരിക്ക്; ഏകദിന പരമ്പയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമായേക്കും

January 30, 2018
Google News 0 minutes Read
ABD

സൗത്താഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സിന്റെ വിരലിന് പരിക്കേറ്റതുമൂലം ഇന്ത്യയുമായുള്ള ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യത. ടെസ്റ്റ് പരമ്പരയില്‍ സൗത്താഫ്രിക്കയ്ക്കായി മികച്ച പ്രകടനമായിരുന്നു ഡിവില്ലിയേഴ്‌സ് കാഴ്ചവെച്ചത്. ഡിവില്ലിയേഴ്‌സിന്റെ അഭാവം ടീമിനെ വലിയ രീതിയില്‍ ബാധിച്ചേക്കും. പരിക്ക് പൂര്‍ണമായും ഭേദപ്പെട്ടാല്‍ മാത്രമേ അവസാന മൂന്ന് മത്സരങ്ങളില്‍ ഡിവില്ലിയേഴ്‌സിന് കളിക്കാന്‍ സാധിക്കുകയുള്ളൂ. ഫെബ്രുവരി ഒന്നിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ആറ് മത്സരങ്ങളടങ്ങുന്നതാണ് സൗത്താഫ്രിക്കയില്‍ നടക്കുന്ന ഏകദിന പരമ്പര.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here