ഗോ സംരക്ഷകരുടെ ആക്രമണം; മൂന്ന് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസ്

ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആക്രമണങ്ങള്‍ക്ക് മൂന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു . രാജസ്ഥാൻ ,ഹരിയാന , ഉത്തർപ്രദേശ് സംസ്ഥാനങ്ങൾക്കാണ് നോട്ടീസ് അയച്ചത്. സെപ്റ്റംബർ മൂന്നിനകം കൃത്യമായ മറുപടി നൽകണമെന്നാണ് ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയത് . സാമൂഹ്യപ്രവർത്തകൻ തുഷാർ ഗാന്ധി നൽകിയ ഹർജിയിലാണ് കോടതി നടപടി. തുഷാര്‍ നൽകിയ ഹർജിയുടെ അടിസ്ഥാനത്തില്‍ ഗോസംരക്ഷണത്തിന്റെ പേരിലുള്ള ആക്രമങ്ങൾ തടയാൻ 26 സംസ്ഥാനങ്ങൾക്ക് കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിൽ വീഴ്ച വരുത്തിയതിനാണ് നോട്ടീസ് നൽകിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here