Advertisement

കേരള ബഡ്ജറ്റ്; വിദ്യാഭ്യാസത്തിന് ഊന്നല്‍

February 2, 2018
Google News 1 minute Read

വിദ്യാഭ്യാസ രംഗത്തെ ബ‍ഡ്ജറ്റ് വാഗ്ദാനങ്ങള്‍

  • 1.4 ലക്ഷം അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത് നേട്ടം
  • എല്ലാ സ്‌കൂളുകള്‍ക്കും പഠനങ്ങള്‍ക്കും പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കും മാസ്റ്റര്‍ പ്ലാന്‍
  • 45000 ഹൈടെക് ക്ലാസ് മുറികളും ഐടി ലാബുകളും സ്ഥാപിക്കുകയാണ്.
  • ഫെബ്രുവരിമാസം അവസാനിക്കുന്നതിന് മുമ്പ് 20000 ക്ലാസ്മുറികള്‍
  •  എല്‍പി യുപി സ്‌കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ ലാബുകള്‍ക്ക് വേണ്ടി കിഫ്ബി വഴി 300 കോടി
  • കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളി ഫോര്‍ എജ്യുക്കേഷന് 33 കോടി രൂപ
  • 138 സ്‌കൂളുകള്‍ക്ക് മികവിന്റെ കേന്ദ്രങ്ങളാവാന്‍ 614 കോടി രൂപ
  • കിഫിബിയില്‍ നിന്ന്‌1000 വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പഠിക്കുന്ന 70 സ്‌കൂളുകളില്‍ 210 കോടി രൂപ അനുവദിച്ചു
  • 4775 സ്‌കൂളുകളിലായി 40000 സ്മാര്‍ട് ക്ലാസുകള്‍ ഇതിനായി കേരള ഇന്‍ഫ്രാ സ്‌ട്രെക്ചര്‍ ആന്റ് ടെക്‌നോളജിക്ക് 33 കോടി രൂപ അനുവദിക്കും.
  • 7എല്ലാ എല്‍.പി-യു.പി സ്‌കൂളുകളിലും ആധുനിക കമ്പ്യൂട്ടര്‍ലാബുകള്‍ സ്ഥാപിക്കാന്‍ ബജറ്റില്‍ 300 കോടി
  • 150 വര്‍ഷം പിന്നിട്ട എല്ലാ ഹെറിറ്റേജ് സ്‌കൂളുകള്‍ക്കും പ്രത്യേക ധനസഹായം
  • അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള പ്രത്യേക പദ്ധതിക്ക് 35 കോടി മാറ്റിവെക്കും.
  • തിരഞ്ഞെടുക്കപ്പെട്ട 138 സ്‌കൂളുകളെ മികവിന്റെ കേന്ദ്രമാക്കും.
  • എയ്ഡഡ് സ്‌കൂളുകള്‍ക്ക് അവര്‍ക്ക് അനുവദിച്ച് ചലഞ്ച് ഫണ്ട് തുടരും.
  • സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തന് 50 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ മാറ്റിവെക്കും
  • വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിക്ക് 15 കോടിയും, ഹയര്‍സെക്കന്‍ഡറിക്ക് 106 കോടിയും മാറ്റിവെക്കും.
  • കേരള സ്‌കൂള്‍ കലോത്സവത്തിന് 6.5 കോടി അനുവദിക്കും.
  • ശിശുകേന്ദ്രീകൃത പ്രവൃത്തി പരിചയം, കലാ സ്‌പോര്‍ട്‌സ് പ്രോത്സാഹനം, അതിമികവ് കാട്ടുന്ന കുട്ടികള്‍ക്കുള്ള പ്രത്യേക സഹായം, ഭിന്ന ശേഷിക്കാര്‍ക്കായുള്ള പ്രത്യേക സഹായം തുടങ്ങിയവയ്ക്ക് 54 കോടി മാറ്റിവെക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here