Advertisement

നാലാമത് കടുവ സർവേ ഇന്ന് ആരംഭിക്കും

February 2, 2018
Google News 1 minute Read
world tiger day tiger survey begins today

നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ നാലാമത് കടുവാ സർവേ ഇന്നാരംഭിക്കും. 18 സംസ്ഥാനങ്ങളിൽ ഇന്നു മുതൽ ഈമാസം ഒൻപത് വരെയാണ് സർവേ നടക്കുക. 2006 മുതലാണ് ദേശീയാടിസ്ഥാനത്തിൽ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചത്. നാലു വർഷം കൂടുമ്പോഴാണ് സർവേ നടക്കുക.

കടുവകളുടെ സാന്നിധ്യം നേരിട്ടും അല്ലാതെയും നടത്തുന്ന കണക്കെടുപ്പിന് പുറമേ, ഇത്തവണ മനുഷ്യരുടെ ഇടപെടലിലൂടെയുള്ള പ്രശ്‌നങ്ങൾ, കടുവകളുടെ ആവാസ വ്യവസ്ഥ എന്നിവയുടെ വിവരശേഖരണവും നടത്തും. പറമ്പിക്കുളം ടൈഗർ റിസർവിലെ കൺസർവേഷൻ ബയോളജിസ്റ്റ് ഒ വിഷ്ണുവിന്റെ നേതൃത്വത്തിലാണ് കേരളത്തിൽ സർവേ നടക്കുക.

tiger survey begins today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here