Advertisement

എംഎല്‍എ സ്വരാജ് അഹങ്കാരി; സിപിഎം എംഎല്‍എമാരെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ

February 3, 2018
Google News 0 minutes Read
cpm and cpi

സിപിഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ തൃപ്പൂണിത്തുറയിലെ സിപിഎം എംഎല്‍എ എം.സ്വരാജിന് രൂക്ഷ വിമര്‍ശനം. ജില്ലയിലെ എല്ലാ സിപിഎം എംഎല്‍എമാര്‍ക്കെതിരെയും സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. എം.സ്വരാജ് എംഎല്‍എ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്ന് സിപിഐ വിമര്‍ശിച്ചു. സിപിഐയുടെ വോട്ട് നേടിയാണ് പല സിപിഎം എംഎല്‍എമാരും ജില്ലയില്‍ ജയിച്ചിരിക്കുന്നതെന്നും എന്നാല്‍ അവരൊക്കെ എല്ലാം മറന്ന പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. സിപിഐ പ്രാതിനിധ്യമുള്ള പല സ്ഥലങ്ങളിലും മനപൂര്‍വ്വം വികസന പരിപാടികള്‍ വൈകിപ്പിക്കുന്ന തരത്തില്‍ സിപിഎം എംഎല്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സിപിഐ വിമര്‍ശിച്ചു. ജില്ലയില്‍ പതിനൊന്ന് സീറ്റുകള്‍ സിപിഎം കൈവശം വെച്ചിരിക്കുന്നതിനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here