കോട്ടയത്ത് ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

കോട്ടയം നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം. എം.സി.റോഡിൽ ടാറിംഗ് നടക്കുന്നതിനാൽ ഇന്ന് രാത്രി മുതൽ തിങ്കളാഴ്ച്ച പുലർച്ചെവരെയാണ് നിയന്ത്രണം. വാഹനങ്ങൾ മറ്റ് ഇടങ്ങളിലുടെ വഴി തിരിച്ച് വിടുമെന്ന് ജില്ലാ പോലിസ് മേധാവി അറിയിച്ചു.
ആധുനിക നിലവാരത്തിലുള്ള ടാറിംഗ് ജോലികൾക്കായി എംസി റോഡിലെ നാഗമ്പടം പാലം പൂർണമായും അടയ്ക്കുന്നതു കൊണ്ടാണ് കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഇന്ന് രാത്രി എട്ട് മുതൽ തിങ്കളാഴ്ച്ച പുലർച്ചെ ടാറിങ്ങ് പൂർത്തിയാകും വരെ നാഗമ്പടം പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.
traffic regulation
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here