മൂന്നരവയസുള്ള മകളെ വീട്ടില്‍വെച്ച് പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍

മൂന്നര വയസുള്ള മകളെ വീട്ടില്‍വെച്ച് പീഡിപ്പിച്ചത് കുട്ടിയുടെ സ്വന്തം അച്ഛന്‍. കോട്ടയത്ത് ചങ്ങനാശേരിയിലാണ് കേരളത്തെ നടുക്കിയ സംഭവം. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെയും ബന്ധുവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛനും അമ്മയും പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയ്‌ക്കൊപ്പം കഴിയുന്ന കുട്ടിയെ ശനിയാഴ്ചകളില്‍ അച്ഛനൊപ്പം താമസിക്കാന്‍ വിടുകയാണ് പതിവ്. തിങ്കളാഴ്ചയാകും കുട്ടിയെ അച്ഛന്‍ അമ്മയുടെ അരികിലേക്ക് തിരികെ എത്തിക്കുക. കഴിഞ്ഞ തവണ ഇത്തരത്തില്‍ അച്ഛന്റെ വീട്ടിലേക്ക് എത്തിയപ്പോഴാണ് അച്ഛനും മറ്റൊരു ബന്ധുവും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അംഗണവാടിയിലെ അധ്യാപിക കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ച് അറിയുകയും തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. അതേ തുടര്‍ന്ന് ഇന്നാണ് പോലീസ് രണ്ട് പേരെയും അറസ്റ്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here