Advertisement

യേശുദാസും എസ്പിബിയും പാടി അഭിനയിക്കുന്നു

February 6, 2018
Google News 0 minutes Read

എംഎ നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കെജെ യേശുദാസും, എസ്പിബിയും പാടി അഭിനയിക്കുന്നു. കിണർ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. എം ജയചന്ദ്രനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഹരിനാരായണനും പളനി ഭാരതിയും ചേർന്നാണ് ഈ ഗാനത്തിന് വരികൾ ഒരുക്കിയത്. മലയാളവും തമിഴും ചേർന്ന വരികളാണിവ. ഇതേ ചിത്രം കെണി എന്ന പേരിൽ തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. ഫെബ്രുവരി 23ന് ചിത്രം തീയറ്ററുകളിൽ എത്തും. 25വർഷങ്ങൾക്ക് മുമ്പ് ഇരുവരും ചേർന്ന് പാടിയ ഗാനമാണ് ദളപതിയിലെ കാട്ടുക്കുയിലേ എന്ന ഗാനം. സംഗ്ത പ്രേമികൾക്ക് ഈ ഗാനം ഇപ്പോഴും ഹരമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here