ആയുര്‍വേദ-നേത്രരോഗ വിദഗ്ധന്‍ എന്‍ പി പി നമ്പൂതിരി അന്തരിച്ചു

പ്രമുഖ ആയുര്‍വേദ, നേത്രരോഗ വിദഗ്ധനും കൂത്താട്ടുകുളം ശ്രീധരീയം ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ എംഡിയും ചീഫ് ഫിസിഷ്യനുമായ ഡോ എന്‍പിപി നമ്പൂതിരി അന്തരിച്ചു. 69വയസ്സായിരുന്നു. പുലര്‍ച്ചെ 5.50ഓടെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. ആയുര്‍വേദത്തിലെ നേത്രചികിത്സാ വിഭാഗമായ ശാലാക്യതന്ത്രത്തിന് അമൂല്യ സംഭാവന നല്‍കിയ വൈദ്യപ്രതിഭയായിരുന്നു അദ്ദേഹം. 1980-ല്‍ കണ്ണൂരിലെ മാലൂരില്‍ ഡോ. എന്‍ പി പി നമ്പൂതിരി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. അതിന് മുമ്പ് കൂത്താട്ടുകുളത്തും കോട്ടയം കുറുപ്പന്തറയിലും ഡോക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊടുപുഴ കാരിക്കോട്ടെത്തുന്നതോടെയാണ് നേത്ര ചികിത്സയിലേക്ക് തിരിയുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here