Advertisement

കെ.എസ്.ആര്‍.ടി.സിയ്ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ 70 കോടി

February 7, 2018
Google News 0 minutes Read

കെ.എസ്.ആര്‍.ടി.സിയിലെ ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ വക 70 കോടി നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. ജനുവരി മാസത്തെ ശമ്പളം ഇതുവരെയും നല്‍കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സിക്ക് കൈതാങ്ങ് നല്‍കുന്നത്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 1075 കോടിയുടെ ധനസഹായമാണ് കെഎസ്ആര്‍ടിസിയ്ക്ക് നല്‍കിയിട്ടുള്ളത്. ബജറ്റ് ചര്‍ച്ചയ്ക്കിടെയാണ് ധനമന്ത്രി തോമസ് ഐസക്ക് ഈ കാര്യം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ കെ.എസ്.ആര്‍.ടി.സി ശമ്പള വിതരണത്തിനായി 70 കോടി അനുവദിച്ചത്. മാര്‍ച്ച് മാസത്തിനുള്ളില്‍ പെന്‍ഷന്‍ കുടിശിക കൊടുത്തുതീര്‍ക്കുമെന്നാണ് ധനമന്ത്രി ഉറപ്പ് നല്‍കിയിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here