നടന്‍ ജിതേന്ദ്ര പീഡിപ്പിച്ചെന്ന് അമ്മാവന്റെ മകള്‍

ബോളിവുഡ് നടന്‍ ജിതേന്ദ്രയ്ക്കെതിരെ പീഡനക്കേസ്. ജിതേന്ദ്രയുടെ അമ്മാവന്റെ മകള്‍ തന്നെയാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. മി ടൂ ക്യാമ്പെയിന്റെ ഭാഗമായാണ് വെളിപ്പെടുത്തല്‍.’എനിക്ക് അന്ന് 18 വയസ്സായിരുന്നു. അയാള്‍ക്ക് 28 വയസ്സും. ഹോട്ടല്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയാണ് അയാള്‍ എന്നെ ബലാത്സംഗം ചെയ്തത്. പണവും സ്വാധീനവും ഒരുപാടുള്ള അയാള്‍ക്കെതിരെ അന്ന് ഞാന്‍ ഒന്നും ചെയ്തില്ല.പ്രധാനകാരണം മറ്റൊന്നായിരുന്നു. ജിതേന്ദ്ര എന്നെ ഉപദ്രവിച്ച വിവരം എന്റെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നുവെങ്കില്‍ അവര്‍ ഹൃദയം തകര്‍ന്ന് മരിച്ചേനെ. അതുകൊണ്ടാണ് ഞാന്‍ ഇത്രയും കാലം കാത്തിരുന്നത്. കാരണം ആ സംഭവം എന്റെ മനസ്സില്‍ ഏല്‍പിച്ച ആഘാതം ഇതുവരെ വിട്ടുപോയിട്ടില്ല’- എന്നാണ് യുവതി വ്യക്തമാക്കിയത്.ഇന്നലെ യുവതി ജിതേന്ദ്രയ്ക്കെതിരെ പരാതി നല്‍കി.
Sexual assault complaint against Jeetendra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here