Advertisement

പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; വിനയായത് ‘പെണ്‍കെണി’

February 9, 2018
Google News 0 minutes Read

പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വയാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ സ്ത്രീയെന്ന വ്യാജേന പരിചയപ്പെട്ട ഐഎസ്‌ഐ ഏജന്റാണ് മര്‍വയില്‍ നിന്ന് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണ് പ്രാഥമിക നിഗമനം. മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവര്‍ പിന്നീട് വാട്‌സാപ്പ് വഴി പല രഹസ്യങ്ങളും പങ്കുവെക്കാന്‍ ആരംഭിച്ചു. രാജ്യവുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും മര്‍വ പങ്കുവെച്ചു. സൈബർ സുരക്ഷ, ശൂന്യാകാശ പരീക്ഷണങ്ങൾ, സ്പെഷൽ ഓപ്പറേഷൻ തുടങ്ങി വിവിധ മേഖലകളിലെ വിവരങ്ങളാണ് ഇദ്ദേഹം കൈമാറിയത്. ഇതുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും മർവ വാട്സാപ്പ് വഴി ചിത്രങ്ങളായി അയച്ചു നൽകിയെന്ന് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here