നാഗമ്പടത്ത് ഫ്ളവേഴ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഇന്നാരംഭിക്കും

ഫ്ളവേഴ്സ് സംഘടിപ്പിക്കുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ കോട്ടയം നാഗമ്പടത്ത് ഇന്ന് ആരംഭിക്കും. നാഗമ്പടം മുനിസിപ്പല്‍ മൈതാനത്താണ് പ്രദര്‍ശനം. ദിപീക പത്രമാണ് പരിപാടിയുടെ മീഡിയാ പാര്‍ട്ണര്‍.
വസ്ത്ര വ്യാപാരമേള, ഗൃഹോപകരണ മേള, ഇലക്ട്രോണിക്സ് ഉപകരണങ്ങളുട വിപുലമായ ശേഖരം, ഫാന്‍സി ഐറ്റംസ്, സുഗന്ധ വ്യഞ്ജനങ്ങള്‍, അക്വാ-പെറ്റ് ഷോ, അമ്യൂസ്മെന്റ് പാര്‍ക്ക്, വാഹന മേള, ഫുട് കോര്‍ട്ട് എന്നിവയാണ് എക്സ്പോ വേദിയില്‍ കാഴ്ചക്കാര്‍ക്കായി ഒരുങ്ങുക. എല്ലാ ദിവസവും വൈകുന്നേരം ഫ്ളവേഴ്സ് ടിവിയിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളോടൊപ്പം ചലച്ചിത്രം പിന്നണി ഗായകര്‍ അണിനിരക്കുന്ന സംഗീത നിശയും മ്യൂസിക്കല്‍ റിയാലിറ്റി ഷോയും സംഘടിപ്പിക്കും. ഫ്ളവേഴ്സ് എംഡി ശ്രീകണ്ഠന്‍ നായര്‍ അവതരിപ്പിക്കുന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയുടെ തത്സമയ ചിത്രീകരണവും നടക്കും.
ഫ്ളവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ഉപ്പും മുളകും കുടുംബവും, കട്ടുറുമ്പിലെ കുട്ടികളും, കോമഡി ഉത്സവത്തിലെ കലാകാന്മാരും വിവിധ ദിവസങ്ങളിലായി എക്സ്പോ നഗരിയിലെത്തും. ഇന്ന് വൈകിട്ട് ആറ് മണിയോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എക്സ്പോ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ജോസ് കെ മാണി അധ്യക്ഷനായിരിക്കും. ദിപീക ചീഫ് എഡിറ്റര്‍ ഫാദര്‍ ബോബി അലക്സ് മണ്ണംപ്ലാക്കല്‍, ഫ്ളവേഴ്സ് ന്യൂസ് ചാനല്‍ ഹെഡ് പിപി ജെയിംസ്, നഗരസഭ ചെയര്‍ പേഴ്സണ്‍ ഡോ പിആര്‍ സോന, വിഎന്‍ വാസവന്‍, ജോഷി ഫിലിപ്പ്, എന്‍ ഹരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മേള 18ന് സമാപിക്കും.
flowers expo
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here