രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപിക പീഡിപ്പിച്ചു; പ്രതിഷേധവുമായി രക്ഷിതാക്കള്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കാര്‍മല്‍ പ്രൈമറി സ്കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ഒരു വര്‍ഷത്തോളമായി സ്കൂളിലെ അധ്യാപിക പീഡിപ്പിക്കുന്നു. വിവരം കുട്ടി വഴി തന്നെ പുറത്തറിയുകയായിരുന്നു. അധ്യാപികയ്ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു. എന്നാല്‍ സ്കൂളില്‍ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി രക്ഷിതാക്കള്‍ പ്രതിഷേധവുമായി സ്കൂളിലെത്തി. കുട്ടിയെ അധ്യാപിക ലൈംഗികമായി ദുരുപയോഗിക്കുകയും ചെയ്തിട്ടുണ്ട്. സംഭവം പുറത്തുപറഞ്ഞാൽ ജീവനോടെ കത്തിക്കുമെന്ന് ടീച്ചർ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. കഴിഞ്ഞ ദിവസം കുട്ടി സ്കൂളിൽ പോകാൻ മടി കാണിച്ചതോടെ നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ വെളിപ്പെടുന്നത്.
West Bengal: Parents staged protest in front of Carmel Primary School after a teacher allegedly molested a student of Class 2, accused teacher detained by police. pic.twitter.com/9gSxJ0bhwN
— ANI (@ANI) February 9, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here